Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

‘പുത്തരി’ കാർഷിക മേള- 2023

അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി ‘നബാർഡ്’ ന്റെ സാമ്പത്തിക സഹായത്തോടെ കേരള കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 22 മുതൽ 24 വരെ 3 ദിവസം നീണ്ടുനിന്ന ‘പുത്തരി’ കാർഷിക മേള-2023 സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കെ.വി. സുജാത മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, ടെക്നോളജി ക്ലിനിക്കിൽ പങ്കെടുക്കവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, നവീകരിച്ച കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം എന്നിവ ഇതിനോടനുബന്ധിച്ച് നടന്നു. മേളയിൽ നബാർഡ്, മിൽമ, കുടുംബശ്രീ തുടങ്ങിയ സർക്കാർ, സർക്കാർ-ഇതര ഏജൻസികളുടെ സ്റ്റാളുകൾ, ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പാചക മത്സരം, പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തിയ ക്ലാസ്സുകൾ, വിവിധ കാർഷിക ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും എന്നിവ ശ്രദ്ധേയമായി.

Institution: 
College of Agriculture, Padannakkad

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019