തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണനത്തിന്റെ ഭാഗമായും പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും ജൂലായ് മാസത്തിൽ തിരുവില്വാമല പഴയന്നൂർ കോടശ്ശേരി, താണിക്കുടം കുറ്റിക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്‍പുട്സ് വിതരണം ചെയ്യുകയും ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . സുമൻ കെ.ടി അസ്സോസിയേറ്റ് പ്രൊഫസർ, ഡോ . അനി എസ് . ദാസ് , അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷമീന എസ്, ശ്രീമതി. ആരതി ബാലകൃഷ്ണൻ ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഓൺലൈൻ പരിശീലന പരിപാടികളും സംഘ ടിപ്പിച്ചു.
പ്രധാന വെബ്സൈറ്റുകള്‍
മേല്‍വിലാസം
കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019