ഗ്രീൻ കാർപെറ്റ് - കുടുംബശ്രീ വനിതകൾക്കായുള്ള 14 ദിവസത്തെ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തി വെച്ച് നടത്തുകയുണ്ടായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ.കെ.വി ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു . കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ . ജിജു പി അലക്സ് പരിശീലനാർത്ഥികൾക്കുള്ള സെർട്ടി ട്ടിഫിക്കറ്റുകളും ടൂൾ കിറ്റുകളും വിതരണം ചെയ്തു. ശ്രീമതി. ഷമീന എസ് അസിസ്റ്റന്റ് പ്രൊഫസ്സർ, കൃഷി വിജ്ഞാനം കേന്ദ്രം സ്വാഗതം പറയുകയും ഡോ . ജ്യോതി എം .വി ഡെപ്യൂട്ടി ഡയറക്ടർ, ആത്മ ആശംസ അർപ്പിക്കുകയും , ശ്രീമതി. ദീപ കെ. എൻ , ഡി.പി.എം , കുടുംബശ്രീ നന്ദി പറയുകയും ചെയ്തു.